കേരള സ്റ്റേറ്റ് റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ 17-ാം ജില്ലാ സമ്മേളനം കട്ടപ്പന ടൗണ്‍ഹാളില്‍ നടന്നു. ഡീന്‍ കുര്യാക്കോസ് എം.പി. സമ്മേളനം ഉദ്ഘാടനം ചെയ്തു. റേഷന്‍ വ്യാപാരികളുടെ വേതനമുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ കാലോചിതമായി പരിഹരിക്കേണ്ടത് ആവശ്യമാണെന്ന് എം.പി. പറഞ്ഞു. 40 വര്‍ഷത്തിലധികമായി റേഷന്‍ വ്യാപാര രംഗത്തുള്ള വ്യാപാരികളെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ.ഫിലിപ്പ് ആദരിച്ചു. ജില്ലാ പ്രസിഡന്റ് എ.ഡി.വര്‍ഗീസ് അധ്യക്ഷത വഹിച്ചു. സമ്മേളനത്തിന് മുന്നോടിയായി റാലിയും പതാക ഉയര്‍ത്തലും നടന്നു.
അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ.ജി.കൃഷ്ണപ്രസാദ് മുഖ്യപ്രഭാഷണം നടത്തി. അംഗങ്ങളുടെ മക്കളില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ കുട്ടികളെ നഗരസഭാധ്യക്ഷ ഷൈനി സണ്ണി ആദരിച്ചു.
അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അജിത് കുമാര്‍, സണ്ണി സേവ്യര്‍, എന്‍.ഷിജീര്‍, പി.വൈ.എം. ഹാരീസ്, പി.ഇ.മുഹമ്മദ് ബഷീര്‍, സോണി കൈതാരം തുടങ്ങിയവര്‍ സംസാരിച്ചു.