അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ:തിങ്കളാഴ്ച ഓഹരി വിപണികൾക്ക് അവധി, ഇന്ന് സമ്പൂർണ്ണ പ്രവൃത്തി ദിനം

0
158

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠയോട് അനുബന്ധിച്ച് തിങ്കളാഴ്ച (ജനുവരി 22) ഓഹരി വിപണികൾക്ക് അവധി പ്രഖ്യാപിച്ച് ആർബിഐ. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിനും, നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിനും തിങ്കളാഴ്ച പൂർണ അവധിയായിരിക്കും. മണി മാർക്കറ്റ്, വിദേശ വിനിമയം, ഗവൺമെന്റ് സെക്യൂരിറ്റിസ് സെറ്റിൽമെൻറ് എന്നീ ഇടപാടുകൾക്കെല്ലാം തിങ്കളാഴ്ച അവധിയാണ്. പകരം ഇന്ന് (ജനുവരി 20, ശനിയാഴ്‌ച) സാധാരണ പ്രവൃത്തിദിനത്തിലെന്ന പോലെ ഓഹരി വിപണിയിൽ വ്യാപാരം നടക്കും. അതായത്, രാവിലെ 9 മുതൽ വൈകിട്ട് 3.30 വരെ ഇന്ന് ഓഹരി വ്യാപാരം നടക്കും. ആക്സിസ് ബാങ്ക് എച്ച്ഡിഎഫ്സി ബാങ്ക് എന്നിവയ്ക്കും 22ന് സമ്പൂർണ്ണ അവധിയാണ്.

അയോധ്യ ക്ഷേത്ര പ്രതിഷ്ഠാ ദിനത്തോട് അനുബന്ധിച്ച് വിവിധ സംസ്ഥാനങ്ങളും പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ബിജെപി ഭരിക്കുന്ന 10 സംസ്ഥാനങ്ങളാണ് ഇതുവരെ ജനുവരി 22 ന് പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്കും ഉച്ചവരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.