വായ്പകളുടെ പലിശനിരക്ക് കൂടും:റിസ്ക് വെയിറ്റ് കൂട്ടി റിസർവ് ബാങ്ക്

0
219

വാണിജ്യ ബാങ്കുകൾ നൽകുന്ന ഉപയോക്തൃ വായ്പകളുടെ റിസ്ക് വെയിറ്റ് ഉയർത്തി റിസർവ് ബാങ്ക്. റിസ്ക് വെയിറ്റ് 25 ശതമാനം കൂട്ടി 125 ശതമാനമാക്കി. ഇതോടെ, ഈ വായ്പകളുടെ പലിശനിരക്ക് കൂടും. വ്യക്തിഗത വായ്പകളും ഈ വിഭാഗത്തിലുണ്ട്. അതേസമയം ഭവനവായ്പ, വിദ്യാഭ്യാസ വായ്പ, വാഹന വായ്പ, സ്വർണപ്പണയ വായ്പ എന്നിവയ്ക്ക് ഈ റിസ്ക് വെയിറ്റ് വർധന ബാധകമല്ല.


ഓരോ വായ്പ നൽകുമ്പോഴും കിട്ടാക്കടമാകുന്നത് ഉൾപ്പെടെയുള്ള വെല്ലുവിളികൾ നേരിടാൻ ആനുപാതികമായി ബാങ്കുകൾ സൂക്ഷിക്കേണ്ട കരുതൽ ധനമാണ് റിസ്ക് വെയിറ്റ്. മൂലധനത്തിൽ നിന്നാണ് ഈ തുക മാറ്റിവയ്ക്കുന്നത്. റിസ്ക് വെയിറ്റ് കൂട്ടിയതോടെ ഈയിനത്തിലേക്ക് ബാങ്കുകൾ കൂടുതൽ പണം മാറ്റി വെക്കേണ്ടിവരും. ഇത് വായ്പകളിന്മേൽ ബാങ്കുകൾ ഉയർന്ന പലിശനിരക്ക് ഈടാക്കാൻ ഇടയാക്കും.