പിഴ കണക്കുകൾ പുറത്ത്:ബാങ്കുകൾക്കും എൻബിഎഫ്‌സികൾക്കും ആർബിഐ ചുമത്തിയത് 40.39 കോടി

0
247

2022-23 സാമ്പത്തിക വർഷത്തിൽ, ബാങ്കുകൾക്കും ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികൾക്കും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ചുമത്തിയത് 40.39 കോടി രൂപയുടെ പിഴ. ലോക്സഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ കേന്ദ്ര ധനകാര്യ സഹമന്ത്രി ഭഗവത് കരാദാണ് ആർബിഐയുടെ പിഴ കണക്കുകൾ വെളിപ്പെടുത്തിയത്.

176 കേസുകളിലായി 14.04 കോടി രൂപയുടെ പിഴയാണ് ആർബിഐ ഈ വർഷം സഹകരണ ബാങ്കുകൾക്ക് ചുമത്തിയത്. സ്വകാര്യമേഖലാ ബാങ്കുകൾക്ക് 12.17 കോടി രൂപയും പൊതുമേഖലാ ബാങ്കുകൾക്ക് 3.65 കോടി രൂപയുമാണ് പിഴ ചുമത്തിയത്.

വിദേശ ബാങ്കുകൾക്ക് 4.65 കോടി രൂപയും ചെറുകിട ധനകാര്യ ബാങ്കുകൾക്ക് 0.97 കോടി രൂപയും പ്രാദേശിക ഗ്രാമീണ ബാങ്കുകൾക്ക് 0.42 കോടി രൂപയും ഹൗസിങ് ഫിനാൻസ് കമ്പനികൾക്ക് 0.10 കോടി രൂപയുടെ പിഴയും ചുമത്തി. 4.39 കോടി രൂപയാണ് എൻബിഎഫ്‌സികൾക്ക് പിഴയിനത്തിൽ നൽകേണ്ടി വന്നത്.