തുടർച്ചയായ ആറാം തവണയും റിപ്പോ നിരക്കിൽ മാറ്റമില്ല:വളർച്ചാ അനുമാനം 7 ശതമാനത്തിൽ തന്നെ തുടരും

0
89

ഇത്തവണയും റിപ്പോ നിരക്കിൽ മാറ്റമില്ല. ഇതോടെ റിപ്പോ 6.5 ശതമാനത്തിൽ തുടരും. പണപ്പെരുപ്പം കുറയുന്നതും, പ്രതീക്ഷിച്ചതിലും മികച്ച സാമ്പത്തിക വളർച്ചയും പരിഗണിച്ചാണ് നിരക്ക് മാറ്റമില്ലാതെ നിലനിർത്തിയത്. ആറാമത്തെ വായ്‌പാ നയയോഗത്തിലാണ് റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിർത്തുന്നത്. വളർച്ചാ അനുമാനം നേരത്തെയുള്ള 7 ശതമാനത്തിൽ തന്നെ തുടരും.


വിപണിയിലെ പണലഭ്യത കുറയ്ക്കുന്നതിന്റെ ഭാഗമായി അക്കൊമഡേറ്റീവ് നയം പിൻവലിക്കാനും മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) യോഗത്തിൽ ധാരണയായതായി ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. പണപ്പെരുപ്പ ഭീഷണി അവസാനിച്ചിട്ടില്ലെന്ന സൂചനയാണ് ആർബിഐ നൽകുന്നത്. പണപ്പെരുപ്പം ക്ഷമതാ പരിധിയായ നാല് ശതമാനത്തിന് താഴെ കൊണ്ടുവരാനുള്ള നടപടികളുമായി മുന്നോട്ടുപോകാനും എംപിസി യോഗം തീരുമാനിച്ചു.