റീ റിലീസിനൊരുങ്ങി അവതാര്‍

Related Stories

ലോകമെമ്പാടമുള്ള സിനിമാപ്രേമികള്‍ക്ക് ആവേശം പകരുന്ന വാര്‍ത്തയുമായി ജെയിംസ് കാമറൂണ്‍. ഇന്നും വിസ്മയമായി നിലനില്‍ക്കുന്ന അദ്ദേഹത്തിന്റെ ജനപ്രിയ ചിത്രം അവതാര്‍ റീ റീലീസ് ചെയ്യുമെന്ന വാര്‍ത്തയാണ് കാമറൂണ്‍ പുറത്ത് വിട്ടിരിക്കുന്നത്.

ലോക സിനിമാപ്രേമികളെ വിസ്മയിപ്പിച്ച ചിത്രം വീണ്ടും ബിഗ് സ്‌ക്രീനില്‍ കാണാനുള്ള അവസരമാണ് ഒരുങ്ങുന്നത്. 4കെ എച്ച്ഡിആറിലേക്ക് (ഹൈ ഡൈനൈമിക് റേഞ്ച്) റീ മാസ്റ്റര്‍ ചെയ്ത പതിപ്പാണ് സെപ്റ്റംബര്‍ 23ന് ലോകമെമ്പാടും തിയറ്ററുകളില്‍ എത്തുക. അവതാറിന്റെ സീക്വല്‍ തിയറ്ററുകളിലെത്തുന്നതിന് മുന്നോടിയായി ഈ ഫ്രാഞ്ചൈസിയുടെ സവിശേഷ ലോകം പ്രേക്ഷകര്‍ക്ക് ഒരിക്കല്‍ക്കൂടി പരിചയപ്പെടുത്തുകയാണ് റീ റിലീസിലൂടെ ഉദ്ദേശിക്കുന്നത്. രണ്ടാം ഭാഗമായ അവതാര്‍ ദ് വേ ഓഫ് വാട്ടറിന്റെ റിലീസ് തീയതി ഡിസംബര്‍ 16 ആണ്. നാല് തുടര്‍ ഭാഗങ്ങളാണ് അവതാറിന് പുറത്തുവരാനുള്ളത്.
അവതാര്‍ 3 ന്റെ ചിത്രീകരണവും ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. 2024 ഡിസംബര്‍ 20 ആണ് ഈ ചിത്രത്തിന്റെ റിലീസ് തീയതി. ജെയിംസ് കാമറൂണിന്റെ കഥയ്ക്ക് അദ്ദേഹത്തിനൊപ്പം ജോഷ് ഫ്രൈഡ്മാനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സ്വന്തം നിര്‍മ്മാണ കമ്പനിയായ ലൈറ്റ്‌സ്റ്റോം എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ജെയിംസ് കാമറൂണും ഒപ്പം ടി എസ് ജി എന്റര്‍ടെയ്ന്‍മെന്റും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ട്വന്റിയത്ത് സെഞ്ചുറി സ്റ്റുഡിയോസ് ആണ് ചിത്രം ലോകമെമ്പാടും പ്രദര്‍ശനത്തിന് എത്തിക്കുന്നത്

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories