ലോട്ടസ് ചോക്ലേറ്റ് കമ്ബനി ലിമിറ്റഡിന്റെ 51% നിയന്ത്രണ ഓഹരി റിലയൻസ് കണ്‍സ്യൂമര്‍ പ്രൊഡക്‌സ് ലിമിറ്റഡ് (RCPL) ഏറ്റെടുത്തു.
74 കോടി രൂപയ്ക്കാണ് ഓഹരികള്‍ ഏറ്റെടുത്തത്. ഒപ്പം 25 കോടി രൂപയ്ക്ക് ലോട്ടസിന്റെ മുൻഗണനാ ഷെയറുകളും ഏറ്റെടുത്തു. സെബി ടേക്ക് ഓവര്‍ റെഗുലേഷൻസിന് കീഴിലുള്ള നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി ഇക്വിറ്റി ഓഹരികള്‍ ഏറ്റെടുക്കലും റിലയൻസ് പൂര്‍ത്തിയാക്കി. 2023 മെയ് 24 മുതല്‍ ലോട്ടസിന്റെ മുഴുവൻ നിയന്ത്രണവും റിലയൻസ് ഏറ്റെടുത്തു.