റിലയൻസ് ഇൻഡസ്ട്രീസിന്റെ മീഡിയ ബിസിനസ് വിഭാഗവും വാൾട്ട് ഡിസ്‌നിയുടെ ഇന്ത്യയിലെ മീഡിയ കമ്പനികളും ലയിക്കുന്നു. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ അവസാനഘട്ടത്തിലാണെന്നാണ് റിപ്പോർട്ട്. ലയനം നടന്നാൽ രാജ്യത്തെ ഏറ്റവും വലിയ മാധ്യമ-വിനോദ ബിസിനസ് മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഗ്രൂപ്പിന് കീഴിലാകും.
ഇടപാട് അനുസരിച്ച് ഡിസ്‌നിയുടെ സ്റ്റാർ ഇന്ത്യ ബിസിനസിനെ റിലയൻസിന്റെ വയാകോം 18ൽ ലയിപ്പിക്കും. ഇങ്ങനെ സൃഷ്ടിക്കപ്പെടുന്ന പുതിയ കമ്പനിയിൽ റിലയൻസിന് 51 ശതമാനവും ഡിസ്‌നിക്ക് 49 ശതമാനവും ഓഹരി പങ്കാളിത്തവുമാണ് ഉണ്ടാവുക. ഡയറക്ടർ ബോർഡിൽ ഡിസ്‌നിക്കും റിലയൻസിനും തുല്യ പങ്കാളിത്തം ഉണ്ടായിരിക്കും.