മുകേഷ് അംബാനിക്ക് വീണ്ടും വധഭീഷണി:നാല് ദിവസത്തിനിടെ ലഭിക്കുന്ന മൂന്നാമത്തെ ഭീഷണി

0
689

റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിക്ക് വീണ്ടും വധഭീഷണി. ഇത്തവണ 400 കോടി രൂപയാണ് മോചനദ്രവ്യമായി ആവശ്യപ്പെട്ടിരിക്കുന്നത്. നാല് ദിവസത്തിനിടെ ലഭിക്കുന്ന മൂന്നാമത്തെ ഭീഷണി ഇ-മെയിലാണിത്.
വെള്ളിയാഴ്ച അജ്ഞാതനായ ഒരാളിൽ നിന്ന് 20 കോടി രൂപ ആവശ്യപ്പെട്ട് ആദ്യ ഇമെയിൽ ലഭിച്ചതിനെത്തുടർന്ന് മുകേഷ് അംബാനിയുടെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഗാംദേവി പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു.

പിന്നീട് ശനിയാഴ്ച കമ്പനിക്ക് 200 കോടി രൂപ ആവശ്യപ്പെട്ട് മറ്റൊരു ഇ-മെയിൽ ലഭിച്ചു. തിങ്കളാഴ്ച കമ്പനിക്ക് മൂന്നാമത്തെ ഇ-മെയിൽ ലഭിച്ചു. അതിൽ മോചനദ്രവ്യം ഇരട്ടിയാക്കി. ഇ-മെയിൽ അയച്ചത് ആരാണെന്ന് കണ്ടെത്താനുള്ള അന്വേഷണം ഊർജിതമായി നടക്കുന്നുണ്ടെന്നും ക്രൈംബ്രാഞ്ചും സൈബർ ടീമുകളും സജീവമായി ഇടപെടുന്നുണ്ടെന്നുമാണ് റിപ്പോർട്ട്. ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും വലിയ ധനികനാണ് മുകേഷ് അംബാനി.