റിലയൻസും ഡിസ്നിയും ഒന്നിക്കുന്നു:ഇന്ത്യൻ മാധ്യമരം​ഗത്തെ ഏറ്റവും വലിയ ലയനം

0
240

ഇന്ത്യയിൽ മീഡിയാ പ്രവർത്തനങ്ങൾ ലയിപ്പിക്കാൻ ബൈൻഡിംഗ് കരാറിലേർപ്പെട്ട് റിലയൻസ് ഇൻഡസ്ട്രീസും വാൾട്ട് ഡിസ്നിയും. ഇന്ത്യൻ മാധ്യമരം​ഗത്തെ ഏറ്റവും വലിയ ലയനമാണ് ഇതിലൂടെ നടക്കുന്നത്. ഡിസ്നിയുടെ 61 ശതമാനം ഓഹരികൾ വയാകോം 18 വാങ്ങും. റിലയൻസിന്റെ എന്റർടെയിൻമെന്റ് കമ്പനിയാണ് വയാകോം 18. ബ്ലൂംബർഗ് റിപ്പോർട്ട് അനുസരിച്ച് 33,000 കോടി രൂപയുടെ ഓഹരികളാണ് റിലയൻസ് സ്വന്തമാക്കിയത്. 

അതേസമയം ഇരുവിഭാഗങ്ങളും തമ്മിലുള്ള ഓഹരി വിഭജനത്തിൽ വ്യത്യാസമുണ്ടാകുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷം ഡിസ്നി ഇന്ത്യയുടെ ആസ്തിയുടെ മൂല്യം റിലയൻസ് കണക്കാക്കിയിരുന്നു. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സ്ട്രീമിംഗ് സർവീസ്, സ്റ്റാർ ഇന്ത്യ എന്നിവയുടെ മൂല്യം 7 ബില്യൺ ഡോളറിനും 8 ബില്യൺ ഡോളറിനും ഇടയിലാണ് റിലയൻസ് കണക്കാക്കിയത്. എന്നാൽ ഇതേ സമയം 10 ബില്യൺ ഡോളറാണ് ഡിസ്നി ഇവയ്ക്ക് വിലയിട്ടത്.