കഴിഞ്ഞ സാമ്പത്തിക പാദത്തില്‍ മികച്ച മുന്നേറ്റവുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ്.
പുതിയ കണക്കുകള്‍ പ്രകാരം, 2022-23 സാമ്പത്തിക വര്‍ഷത്തിലെ മാര്‍ച്ച് പാദത്തില്‍ ലാഭം 19.10 ശതമാനം വര്‍ദ്ധനവോടെ 19,299 കോടി രൂപയായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇതേ പാദത്തിലെ ലാഭം 16,203 കോടി രൂപയായിരുന്നു.
2023 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തിലെ മൊത്തം വരുമാനം 23.2 ശതമാനം ഉയര്‍ന്ന് 9,76,524 കോടി രൂപയായി.
കമ്പനിയുടെ പ്രവര്‍ത്തന വരുമാനം മുന്‍ വര്‍ഷത്തെ 2,11,887 കോടി രൂപയില്‍ നിന്നും 2.12 ശതമാനം വളര്‍ച്ചയോടെ 2,16,376 കോടി രൂപയായി വര്‍ധിച്ചു. ഡിജിറ്റല്‍ റീട്ടെയില്‍ മേഖല 19.4 ശതമാനവും, ഡിജിറ്റല്‍ സേവന വിഭാഗം 15.4 ശതമാനവുമാണ് വളര്‍ച്ച കൈവരിച്ചത്. പ്രവര്‍ത്തന ലാഭത്തില്‍ 11.3 ശതമാനത്തിന്റെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്.