അമേരിക്കന്‍ കമ്പനിയായ മൈമോസ നെറ്റ്‌വര്‍ക്ക്‌സിനെ ഏറ്റെടുക്കാനൊരുങ്ങി റിലയന്‍സ് ജിയോ. കമ്മ്യൂണിക്കേഷന്‍ ഉപകരണ നിര്‍മാതാക്കളായ മൈമോസയെ 60 ദശലക്ഷം ഡോളറിനാണ് ജിയോ ഏറ്റെടുക്കുന്നത്. കമ്പനിയുടെ 5ജി സേവനങ്ങള്‍ കൂടുതല്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമാണ് ഈ നീക്കം. റിലയന്‍സ് തന്നെയാണ് ഏറ്റെടുക്കല്‍ സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. കഴിഞ്ഞ വര്‍ഷം വയര്‍ലെസ് സേവനങ്ങള്‍ക്കുള്ള റിലയന്‍സിന്റെ പ്രധാന വിതരണക്കാര്‍ നോക്കിയയായിരുന്നു.