കേരളത്തില്‍ അഞ്ച് നഗരങ്ങളില്‍ കൂടി ജിയോ 5ജി

Related Stories

കേരളത്തില്‍ ജിയോ ട്രൂ 5ജി സേവനം അഞ്ച് നഗരങ്ങളില്‍ കൂടി. കണ്ണൂര്‍, കൊല്ലം, കോട്ടയം, മലപ്പുറം, പാലക്കാട് എന്നിവിടങ്ങളിലാണ് പുതിയതായി 5ജി സേവനം ആരംഭിക്കുന്നത്. കൊച്ചി, തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട്, ചേര്‍ത്തല, ഗുരുവായൂര്‍ ക്ഷേത്രം തുടങ്ങിയ സ്ഥലങ്ങളില്‍ നേരത്തെ 5ജി സേവനം ആരംഭിച്ചിരുന്നു. സംസ്ഥാനത്ത് 11 നഗരങ്ങളില്‍ ഇതുവരെ 5ജി എത്തി.
5ജി എത്തിയ നഗരങ്ങളില്‍ അധിക ചെലവില്ലാതെ ഒരു ജി.ബി വേഗത്തില്‍ അണ്‍ലിമിറ്റഡ് ഡേറ്റ ആസ്വദിക്കാന്‍ റിലയന്‍സ് ഉപയോക്താക്കള്‍ക്ക് വേണ്ടി ഒരു വെല്‍ക്കം ഓഫറും അവതരിപ്പിച്ചിട്ടുണ്ട്.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories