ഡാറ്റാ ഉപഭോഗത്തിൽ റെക്കോർഡ് ഇട്ട് റിലയൻസ് ജിയോ. ഒരു മാസത്തിൽ 10 എക്സാബൈറ്റ് – 10 ബില്യൺ ജിബി ഡാറ്റയാണ് ഉപയോഗിച്ചത്. ഒരു മാസത്തിനുള്ളിൽ ഒരു ടെലികോം കമ്പനിയുടെ ഉപയോഗം 10 എക്സാബൈറ്റ് കവിയുന്നത് ഇതാദ്യമാണ്. റിലയൻസ് ഇൻഡസ്ട്രീസിന്റെ നാലാം പാദഫലങ്ങൾക്കൊപ്പമാണ് ഈ വിവരങ്ങൾ പുറത്തു വിട്ടത്.
5ജിയുടെ കടന്നുവരവാണ് ഇതിനു കാരണമായി കണക്കാക്കുന്നത്.
2023 മാർച്ചിൽ അവസാനിച്ച പാദത്തിൽ, ഡാറ്റയുടെ ആകെ ഉപഭോഗം 30.3 എക്സാബൈറ്റ് ആയിരുന്നു.
രാജ്യത്തുടനീളമുള്ള 60,000 സൈറ്റുകളിലായി 3,50,000-ലധികം 5G സെല്ലുകൾ ജിയോ സ്ഥാപിച്ചിട്ടുണ്ട്. ഇതുവരെ, ജിയോ ട്രൂ 5G ഇന്ത്യയിലുടനീളമുള്ള 2,300 നഗരങ്ങളും കവർ ചെയ്തിട്ടുണ്ട്. 2023 അവസാനത്തോടെ ഇന്ത്യയിലുടനീളം 5G സേവനങ്ങൾ വ്യാപിപ്പിക്കുമെന്ന് കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്.