പ്ലാസ്റ്റിക്ക് മാലിന്യങ്ങളിൽ നിന്ന് പുതിയ ഉത്പന്നങ്ങൾ ഉണ്ടാക്കി റിലയൻസ് ഇൻഡസ്ട്രീസ്. ഒറ്റ തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കും പല പാളികളുള്ള പ്ലാസ്റ്റിക്കും ഉപയോഗ ശേഷം പൈറോലിസിസ് എണ്ണയാക്കി മാറ്റുന്ന സാങ്കേതിക വിദ്യയാണ് ഗുജറാത്തിലെ ജാം നഗർ റിഫൈനറിയിൽ വികസിപ്പിച്ചത്. പരിസ്ഥിതി മലിനീകരണം തടയുന്നതിനുള്ള ഫലപ്രദമായ പരിഹാരമാകാൻ ഈ സാങ്കേതിക വിദ്യക്ക് സാധിക്കും.
പൈറോലിസിസ് എണ്ണ ഉപയോഗിച്ച് വൃത്താകൃതിയിലുള്ള സെർക്കു റീപ്പോൾ (CircuRepol), സെർക്കു റീലീൻ (CircuRelene) പോളിമെറുകൾ വികസിപ്പിക്കുകയും ചെയ്തു. പൈറോലിസിസ് എണ്ണയുടെ ഉത്പാദനം വർധിപ്പിക്കുന്നതിന് പങ്കാളികളെ കണ്ടത്താനുള്ള ശ്രമത്തിലാണ് റിലയൻസ്.
റിലയൻസ് വികസിപ്പിച്ച പോളിമെറുകൾക്ക് അന്താരാഷ്ട്ര സുസ്ഥിരത കാർബൺ സെർട്ടിഫിക്കേഷനും ലഭിച്ചിട്ടുണ്ട്. ഭക്ഷണം പായ്ക്ക് ചെയ്യുന്നതിന് വരെ ഉപയോഗപ്പെടുത്താവുന്ന നിലവാരത്തിലുള്ളതാണ് ഈ പോളിമെറുകളെന്നാണ് റിലയൻസ് പറയുന്നത്.