യുഎസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സെന്‍സ്ഹോക്ക് കമ്പനിയുടെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കി റിലയന്‍സ് ഇന്‍ഡസ്ട്രീസ്. കമ്പനിയുടെ ആകെ ഓഹരിയുടെ 79.4 ശതമാനവും റിലയന്‍സ് വാങ്ങിക്കഴിഞ്ഞു.
സോളാര്‍ എനര്‍ജി ഇന്ഡസ്ട്രിക്കാവശ്യമായ സോഫ്റ്റ്വെയര് ബേസ്ഡ് മാനേജ്മെന്റ് ടൂള്‍സ് പ്രൊവൈഡര്മരാണ് സെന്‍സ്ഹോക്ക്. 32 മില്യണ്‍ ഡോളറിന്റെ ഇടപാടാണെന്നാണ് വിവരം. സ്റ്റോക്ക് എക്സ്ചേഞ്ച് ഫയലിങ്ങിലാണ് റിലയന്‍സ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.
15 രാജ്യങ്ങളിലെ 140 കമ്പനികള്‍ക്ക് സേവനം നല്‍കിയിട്ടുള്ള കമ്പനിയാണ് സെന്‍സ്ഹോക്ക്