സോഫ്റ്റ്വെയര്‍ ഡിഫൈന്‍ഡ് വാഹന (എസ്ഡിവി)നിര്‍മാണത്തിന് ഗൂഗിളുമായി കൈകോര്‍ത്ത് റെനോ ഗ്രൂപ്പ്.
എസ്ഡിവിക്കായി ഓണ്‍ബോര്‍ഡ്, ഓഫ്ബോര്‍ഡ് സോഫ്റ്റ്വെയര്‍ ഘടകങ്ങള്‍ കമ്പനികള്‍ പ്രത്യേകം രൂപകല്‍പ്പന ചെയ്യും.
ഗൂഗിളുമായി സഹകരിച്ച് വികസിപ്പിച്ച എസ്ഡിവി ഭാവി ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് വാഹനങ്ങളെ പരിവര്‍ത്തനം ചെയ്യുമെന്ന് റെനോ ഗ്രൂപ്പ് സിഇഒ ലൂക്കാ ഡി മിയോ പറഞ്ഞു.
റെനോ ഗ്രൂപ്പുമായുള്ള തങ്ങളുടെ സഹകരണം റോഡ് സുരക്ഷയും കണക്ടിവിറ്റിയും വലിയ തോതില്‍ മെച്ചപ്പെടുത്താന്‍ സഹായിച്ചിട്ടുണ്ടെന്നും
ക്ലൗഡ്, AI, ആന്‍ഡ്രോയിഡ് എന്നിവയിലെ വൈദഗ്ധ്യം ഒരുമിച്ച് കൊണ്ടുവരുന്നതിലൂടെ ഉപഭോക്താക്കളുടെ പ്രതീക്ഷകള്‍ വികസിപ്പിക്കുമെന്നും
ഗൂഗിള്‍ ആന്‍ഡ് ആല്‍ഫബെറ്റ് സിഇഒ സുന്ദര്‍ പിച്ചൈ പറഞ്ഞു.