റിപ്പോ നിരക്കിൽ മാറ്റമില്ല:വളർച്ചാ അനുമാനം ഉയർത്തി റിസർവ് ബാങ്ക്

0
120

റിപ്പോ നിരക്ക് 6.5 ശതമാനത്തിൽ തന്നെ നിലനിർത്തി റിസർവ് ബാങ്ക്. കുറയുന്ന പണപ്പെരുപ്പവും പ്രതീക്ഷിച്ചതിലും മികച്ച സാമ്പത്തിക വളർച്ചയും കണക്കിലെടുത്താണ് തീരുമാനം. സെപ്റ്റംബർ പാദത്തിൽ രാജ്യത്തെ ജിഡിപി 7.6 ശതമാനമാണ് രേഖപ്പെടുത്തിയത്. നടപ്പ് സാമ്പത്തിക വർഷത്തെ വളർച്ചാ അനുമാനം 6.5 ശതമാനത്തിൽനിന്ന് ഏഴ് ശതമാനമായി ഉയർത്തുകയും ചെയ്തു.


തുടർച്ചയായ അഞ്ചാമത്തെ വായ്‌പാ നയയോഗത്തിലാണ് നിരക്ക് മാറ്റമില്ലാതെ നിലനിർത്തുന്നത്. 2022 മെയിൽ ആരംഭിച്ച നിരക്ക് വർധനയ്ക്ക് 2023 ഫെബ്രുവരിയിലാണ് വിരാമമിട്ടത്. വിവിധ ഘട്ടങ്ങളായി നിരക്കിൽ 2.50 ശതമാനം വരെ വർധനയാണ് വരുത്തിയത്.

അതേസമയം വിപണിയിലെ പണലഭ്യത കുറയ്ക്കുന്നതിനുളള കർശന നയം ആർബിഐ തുടരുകയാണ്. ഹ്രസ്വകാല നിരക്ക് 6.85-6.9 നിലവാരത്തിലാണുള്ളത്. റിപ്പോ നിരക്കിനേക്കാൾ 35-40 ബേസിസ് പോയിന്റ്റ് കൂടുതലാണിത്.