ഇന്ത്യ-യുകെ യങ് പ്രഫഷണല്‍ സ്കീമിന് കീഴില്‍ യുവ പ്രഫഷണലുകള്‍ക്ക് പ്രതിവര്‍ഷം 3000 വീസകള്‍ അനുവദിക്കുമെന്ന് പ്രഖ്യാപിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്.
18-30നും ഇടയില്‍ പ്രായമുള്ള ബിരുദധാരികളായ ഇന്ത്യക്കാര്‍ക്ക് യുകെയിലെത്തി താമസിക്കാനും രണ്ടു വര്‍ഷം ജോലി ചെയ്യാനും ഇതുവഴി സാധിക്കും. യുകെ പ്രധാനമന്ത്രിയുടെ ഓഫീസാണ് ഔദ്യോഗികമായി ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
ഇതേ പദ്ധതി വഴി യുകെ പൗരന്മാര്ക്ക് ഇന്ത്യയിലും വര്‍ക്കിങ് വീസ ലഭിക്കും.
മറ്റേതു രാജ്യങ്ങളേക്കാളും ഇന്ത്യയുമായി ബ്രിട്ടന് ശക്തമായ ബന്ധമാണുള്ളതെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രയുടെ ഓഫീസ് പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു. യുകെയിലെ വിദേശ വിദ്യാര്‍ഥികളില്‍ കാല് ഭാഗവും ഇന്ത്യക്കാരാണെന്നും ഇന്ത്യന്‍ നിക്ഷേപത്തിലൂടെ യുകെയില്‍ 95000 തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളതെന്നും പ്രസ്താവനയില്‍ പറുന്നു.
മുന്‍ വര്‍ഷത്തേക്കാള്‍ 89 ശതമാനമാണ് യുകെയിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായത്.
പ്രധാനമന്ത്രിമാരായ നരേന്ദ്ര മോദിയും ഋഷി സുനകും കഴിഞ്ഞ ദിവസം ജി20 ഉച്ചകോടിക്കിടെ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് പുതിയ പ്രഖ്യാപനം പുറത്ത് വന്നത്