റോട്ടറി ഇന്റര്‍നാഷണലിന്റെ ഭാഗമായ റോട്ടറി ക്ലബ് ഓഫ് അണക്കര ഇന്ന് മുതല്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. വൈകീട്ട് അഞ്ച് മുപ്പതിന് അണക്കര സ്‌പൈസ് ഗ്രോവ് ഹോട്ടലില്‍ ഉദ്ഘാടനവും ചാര്‍ട്ടര്‍ പ്രസന്റേഷനും നടക്കും. റൊട്ടേറിയന്‍ ബൈജു വര്‍ഗീസ് കുന്നേലാണ് റോട്ടറി ക്ലബ്ബ് ഓഫ് അണക്കര പ്രസിഡന്റ്. റൊട്ടേറിയന്‍ റെജി മടുക്കാവുങ്കല്‍ സെക്രട്ടറിയും റൊട്ടേറിയന്‍ വി.ടി വിജയന്‍ ട്രഷററുമായി തെരഞ്ഞെടുക്കപ്പെട്ടു.
ക്ലബ്ബിന്റെ രൂപീകരണത്തിനാവശ്യമായ പിന്‍ബലം നല്‍കിയ റോട്ടറി ക്ലബ്ബ് ഓഫ് കട്ടപ്പനയ്ക്ക് ഭാരവാഹികള്‍ നന്ദി അറിയിച്ചു. പ്രദേശത്തിന്റെ സാമൂഹിക, സാംസ്‌കാരിക, സേവന മേഖലകളില്‍ റോട്ടറി ക്ലബ് ഓഫ് അണക്കരയുടെ സാന്നിധ്യം ഏറെ ഗുണകരമാകുമെന്നും ഭാരവാഹികള്‍ പറഞ്ഞു.