റോട്ടറി ക്ലബ് ഓഫ് കട്ടപ്പനയുടെ ഈ വര്‍ഷത്തെ പ്രൊജക്ട് ഉദ്ഘാടനം നിര്‍വഹിച്ചു

0
224

റോട്ടറി ക്ലബ് ഓഫ് കട്ടപ്പനയുടെ 2023-2024 വര്‍ഷത്തെ പ്രൊജക്ട് ഉദ്ഘാടനം ചക്കുപള്ളം മേരിമാതാ പബ്ലിക് സ്‌കൂളില്‍ നടന്നു. സ്‌കൂള്‍ മാനേജര്‍ Rev. Fr സാം ഒറ്റകാലില്‍ അധ്യക്ഷത വഹിച്ചു. റോട്ടറി ഇന്ററാക്ട് ക്ലബ്ബിന്റെ ഉദ്ഘാടനം റോട്ടറി ഡിസ്ട്രിക്ട് ഡെപ്യൂട്ടി ഡയറക്ടര്‍ യൂനസ് സിദ്ധിഖ് നിര്‍വഹിച്ചു. ക്ലബ് പ്രസിഡന്റ് Rtn. ജോസഫ് തോമസ് നിര്‍ധനാരായ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് തുകയുടെ ചെക്ക് കൈമാറി. റോട്ടറി ക്ലബ് സ്‌കൂളില്‍ നിര്‍മിക്കുന്ന മിയോവാക്കി ഫ്രൂട്‌സ് ഗാര്‍ഡന്‍ ഉദ്ഘാടനം നടത്തി. തുടര്‍ന്നു വണ്ടന്മേട് പോലീസ് സബ് ഇന്‍സ്പെക്ടര്‍ വിനോദ് സോപാനം വിദ്യാര്‍ത്ഥികള്‍ക്കായി ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ്സ് നയിച്ചു. ക്ലബ് സെക്രട്ടറി Rtn. Roy mathew, ബൈജു ജോസ്, ബോണി ജോസഫ്, സച്ചിന്‍ ദേവസിയ, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.