റോട്ടറി ഇന്റര്‍നാഷണല്‍ എക്‌സലന്‍സി അവാര്‍ഡ്‌സ് ആന്‍ഡ് ഫാമിലി മീറ്റപ്പ് സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 6 ചൊവ്വാഴ്ച വൈകീട്ട് 5.30ന് മൂന്നാര്‍ എലറ്റീരിയ റിസോര്‍ട്ടിലാണ് പരിപാടി. പ്രവര്‍ത്തന മികവിലൂടെ സമൂഹത്തില്‍ തങ്ങളുടെ സ്ഥാനം ഊട്ടിയുറപ്പിച്ചിട്ടുള്ള റോട്ടറി ക്ലബ് ഓഫ് കട്ടപ്പനയും ഇന്‍ഫോപാര്‍ക്ക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഐടി കമ്പനിയായ ഗ്രീന്‍വേള്‍ഡ് ഇന്റര്‍നാഷണലും സംയുക്തമായാണ് പുരസ്‌കാര വിതരണവും ഫാമിലി മീറ്റപ്പും സംഘടിപ്പിക്കുന്നത്.
അക്കാദമിക് എക്‌സലന്‍സ് ഇന്‍സ്റ്റിറ്റിയൂഷണല്‍ അവാര്‍ഡ്, സോഷ്യല്‍ സര്‍വീസ് അവാര്‍ഡ്, ഓണ്‍ട്രപ്രണര്‍ എക്‌സലന്‍സ് അവാര്‍ഡ്, സോഷ്യല്‍ ഇന്‍ഫ്‌ളുവന്‍സര്‍ അവാര്‍ഡ് എന്നീ നാല് വിഭാഗങ്ങളിലാണ് അവാര്‍ഡുകള്‍ വിതരണം ചെയ്യുന്നത്.
വിദ്യാഭ്യാസ രംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചസ്ഥാപനങ്ങളെയും കൊറോണക്കാലത്ത് സമൂഹത്തിനായി മാതൃകാപരമായി പ്രവര്‍ത്തിച്ച വ്യക്തികളെയും സംരംഭകരെയുമാണ് പുരസ്‌കാരത്തിന് പരിഗണിക്കുന്നത്.