സ്കോളർഷിപ്പോടെ പഠിക്കാം:ഇന്ത്യൻ വിദ്യാർത്ഥികളെ ക്ഷണിച്ച് റഷ്യ

0
146

ഉന്നത പഠനത്തിനായി ഇന്ത്യൻ വിദ്യാർത്ഥികളെ ക്ഷണിച്ച് ലോകത്തെ ഏറ്റവും വലിയ രാജ്യമായ റഷ്യ. റഷ്യയിലെ വിവിധ സർവകലാശാലകളിൽ നിന്ന് ബിരുദ, ബിരുദാനന്തര കോഴ്സുകൾ പഠിക്കാൻ താൽപ്പര്യമുള്ള ഇന്ത്യൻ വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നതായി ചെന്നൈയിലെ റഷ്യൻ ഹൗസ് അറിയിച്ചു.

സ്കോളർഷിപ്പോട് കൂടിയ പഠനമാണ് സർവകലാശാലകൾ വാഗ്ദാനം ചെയ്യുന്നത്. സ്കോളർഷിപ്പ് പ്രകാരം വിദ്യാർത്ഥികൾക്ക് 200 ഗ്രാന്റ് വരെ ലഭിക്കും. ജനറൽ മെഡിസിൻ, ഫിസിക്സ്, ന്യൂക്ലിയർ പവർ, എയറോനോട്ടിക്കൽ എഞ്ചിനീയറിംഗ് ഉൾപ്പെടെയുള്ള വിവിധ കോഴ്സുകളിൽ 766 റഷ്യൻ സർവകലാശാലകളിൽ എവിടെ നിന്നും ബിരുദം നേടാം. ബിരുദ ബിരുദാനന്തര, ഗവേഷണ കോഴ്സുകൾക്കായി www.education-in-russia.com എന്ന വെബ്സൈറ്റിൽ അപേക്ഷിക്കാം.