എഐ രംഗത്ത് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് തങ്ങളോട് ഏറ്റുമുട്ടാന്‍ പോലുമാകില്ലെന്ന ഓപ്പണ്‍ എഐ സിഇഒ സാം ഓള്‍ട്ട്മാന്റെ പരാമര്‍ശത്തിനെതിരെ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍. ഇന്ത്യയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രതീക്ഷകളുടെ അവസാന വാക്കല്ല സാം ഓള്‍ട്ട്മാന്‍ എന്നായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം. ഇന്ത്യ സന്ദര്‍ശനത്തിനിടെയായിരുന്നു ഓള്‍ട്ട്മാന്റെ വിവാദ പ്രസ്താവന.
ഇന്ത്യയുടെ എഐ കഴിവുകളെ കുറിച്ച് വലിയ ധാരണ ഇല്ലാത്തതുകൊണ്ടാകാം ഓള്‍ട്ട്മാന്‍ ഇങ്ങനെ പ്രതികരിച്ചതെന്നും ചന്ദ്രശേഖര്‍ പറഞ്ഞു.
അതേസമയം, പത്ത് മില്യണ്‍ ഡോളര്‍ കൊണ്ട് തങ്ങളോളം എത്താന്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കാകില്ല എന്നാണ് പറഞ്ഞതെന്നാണ് സാം ഓള്‍ട്ട്മാന്റെ വിശദീകരണം.
Home Business news ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളെ ഇകഴ്ത്തിയുള്ള പരാമര്‍ശം: സാം ഓള്‍ട്ട്മാനെതിരെ രാജീവ് ചന്ദ്രശേഖര്‍