സിലിക്കണ്‍വാലി ബാങ്കിന്റെ തകര്‍ച്ചയ്ക്ക് പിന്നാലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സഹായ ഹസ്തവുമായി വെഞ്ച്വര്‍ കാപ്പിറ്റലിസ്റ്റ് വിനോദ് ഖോസ്ലയും ഓപ്പണ്‍ എഐ സിഇഒ സാം ആള്‍ട്ട്മാനും രംഗത്ത്.
ഖോസ്ല വെഞ്ചേഴ്സ് പോര്‍ട്ട്ഫോളിയോയിലുള്ള കമ്പനികള്‍ക്ക് വ്യക്തിഗത വായ്പകള്‍ വാഗ്ദാനം ചെയ്യുമെന്ന് വിനോദ് ഖോസ്‌ല പറഞ്ഞു.
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പണം ഏറ്റവും ആവശ്യമായ ഈ ഘട്ടത്തില്‍ വ്യക്തിഗത വായ്പകള്‍ വാഗ്ദാനം ചെയ്യാന്‍ താന്‍ തയാറാണെന്ന് ഓപ്പണ്‍ എഐ സിഇഒ സാം ആള്‍ട്ട്മാനും സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കി.