സംരംഭക വർഷം പദ്ധതിയിൽ ചരിത്രം കുറിച്ച് എറണാകുളം ജില്ല.
പദ്ധതിയുടെ ഭാഗമായി 10,000 സംരംഭങ്ങൾ ആരംഭിച്ച ആദ്യ ജില്ലയായി എറണാകുളം മാറിയിരിക്കുന്നു. 10010 യൂണിറ്റുകളാണ് പുതുതായി നിലവിൽ വന്നത്. ഇതിലൂടെ 856 കോടി രൂപയുടെ നിക്ഷേപവും 24403 തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടു.