സംരംഭക വർഷം പദ്ധതി ആരംഭിച്ച് 235 ദിവസമാകുമ്പോൾ തൊഴിൽ നൽകാൻ സാധിച്ചത് രണ്ടു ലക്ഷത്തിലധികം ആളുകൾക്ക് . 5655.69 കോടി രൂപയുടെ നിക്ഷേപം കേരളത്തിലേക്ക് കടന്നുവന്നതിനൊപ്പം 92000 സംരംഭങ്ങളും പദ്ധതിയുടെ ഭാഗമായി ആരംഭിച്ചിട്ടുണ്ട്.
ഒരു വർഷം കൊണ്ട് ഒരുലക്ഷം സംരംഭങ്ങൾ ആരംഭിക്കാനാണ് പദ്ധതി ലക്ഷ്യമിട്ടതെങ്കിലും അതിനേക്കാൾ ഉയർന്ന നേട്ടം കൈവരിക്കാൻ സാധിക്കുമെന്നാണ് ഇപ്പോഴത്തെ കണക്കുകൾ വ്യക്തമാക്കുന്നത്. മലപ്പുറം, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഒൻപതിനായിരത്തിലധികം സംരംഭങ്ങൾ ആരംഭിക്കാൻ സാധിച്ചു. ഈ മൂന്ന് ജില്ലകളിലും ഇരുപതിനായിരം വീതം തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. മറ്റ് ജില്ലകളിലും മികച്ച മുന്നേറ്റമാണ് പദ്ധതിയിലൂടെ ഉണ്ടായിട്ടുള്ളത്.