ഇന്ത്യയില്‍ ആദ്യമായി തങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് ലോഞ്ച് ചെയ്ത് സാംസങ്. ആക്സിസ് ബാങ്കും വീസയുമായി സഹകരിച്ചാണണ് സാംസങ് ക്രെഡിറ്റ് കാര്‍ഡുകള്‍ പുറത്തിറക്കിയിരിക്കുന്നത്. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്ന എല്ലാ സാംസങ് ഉപഭോക്താക്കള്‍ക്കും ഒരു വര്‍ഷത്തേക്ക് പത്ത് ശതമാനം ക്യാഷ് ബാക്കും ലഭിക്കും. ഇഎംഐ, നോണ്‍ ഇഎംഐ ഇടപാടുകള്‍ക്കും ക്യാഷ് ബാക്ക് ലഭ്യമാകും. രാജ്യത്തെ 70 ശതമാനം ഉപഭോക്താക്കളും 12 മാസങ്ങള്‍ക്കകം അവരുടെ ഡിവൈസുകള്‍ അപ്ഗ്രേഡ് ചെയ്യുന്നതായി മനസ്സിലാക്കിയതിനെ തുടര്‍ന്നാണ് ഇത്തരമൊരു സേവനം ഒരുക്കുന്നതെന്ന് സാംസങ് അറിയിച്ചു.
കാര്‍ഡിന്റെ സിഗ്നേച്ചര്‍ വേരിയന്റിന്റെ വാര്‍ഷിക ഫീസ് നികുതിയടക്കം 500 രൂപയാണ്. ഇന്‍ഫിനിറ്റ് വേരിയന്റിന് 5000 രൂപയാണ് ഫീസ്.