ഈ വർഷം മുതൽ ഇന്ത്യയിൽ ലാപ്ടോപ്പുകളും നിർമ്മിക്കാൻ സാംസംഗ്

0
114

ഇന്ത്യയിൽ ലാപ്ടോപ്പുകൾ നിർമ്മിക്കാൻ ഒരുങ്ങി പ്രമുഖ ദക്ഷിണ കൊറിയൻ ഇലക്ട്രോണിക്‌സ് കമ്പനിയായ സാംസംഗ്. നോയിഡയിലെ പ്ലാന്റിൽ ലാപ്ടോപ്പ് നിർമ്മാണത്തിനുള്ള തയ്യാറെടുപ്പ് പുരോഗമിക്കുകയാണെന്ന് സാംസംഗ് ഇലക്ട്രോണിക്‌സ് പ്രസിഡന്റും മൊബൈൽ എക്‌സ്‌പീരിയൻസ് (എം.എക്സ്) ബിസിനസ് മേധാവിയുമായ ടി.എം റോഹ് പറഞ്ഞു.


നോയിഡ ഫാക്ടറിയിൽ ഗാലക്‌സി എസ് 24 നിർമ്മാണവും ഉടൻ ആരംഭിക്കുമെന്ന് സാംസംഗ് പ്രഖ്യാപിച്ചു. നിർമിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) ശേഷിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുളള ഗാലക്‌സി എസ് 24 സിരീസ് സ്മാർട്ട്ഫോൺ അടുത്തിടെയാണ് കമ്പനി പുറത്തിറക്കിയത്. നിലവിൽ നോയിഡ പ്ലാന്റിൽ ഫീച്ചർ ഫോണുകൾ, സ്‌മാർട്ട്ഫോണുകൾ, വെയറബിൾസ്, ടാബ്ലെറ്റുകൾ എന്നിവ കമ്പനി നിർമ്മിക്കുന്നുണ്ട്.