സാന്ദ്രാ തോമസ് നിര്‍മിക്കുന്ന ‘നല്ല നിലാവുള്ള രാത്രി’ ഇടുക്കിയില്‍ ചിത്രീകരണം തുടങ്ങി

Related Stories

സാന്ദ്രാ തോമസ് പ്രൊഡക്ഷന്‍ കമ്പനിയുടെ ബാനറില്‍ ഒരുങ്ങുന്ന ആദ്യ ചിത്രം നല്ല നിലാവുള്ള രാത്രിയുടെ ചിത്രീകരണം ഇടുക്കി, കാന്തല്ലൂരില്‍ ആരംഭിച്ചു.
പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കി നവാഗതനായ മര്‍ഫി ദേവസി സംവിധാനം ചെയ്യുന്ന ചിത്രം ഒരു മാസ് ആക്ഷന്‍ ത്രില്ലറാണ്.
ചെമ്പന്‍ വിനോദ്, ബാബുരാജ്, ജിനു ജോസഫ്, ബിനു പാപ്പു, റോണി ഡേവിഡ് രാജ്, ഗണപതി, നിതിന്‍ ജോര്‍ജ്, സജിന്‍ ചെറുകയില്‍ എന്നിവരുടെ നീണ്ട നിര തന്നെ ചിത്രത്തില്‍ എത്തുന്നു.
അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ശ്യാം ശശിധരനാണ് എഡിറ്റര്‍.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories