റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡിജിറ്റല്‍ റുപ്പീ പൈലറ്റ് പദ്ധതി സാമ്പത്തിക രംഗത്തെ ഒരു ഗെയിംചേഞ്ചറായിരിക്കുമെന്ന് എസ്ബിഐ ചെയര്മാന് ദിനേഷ് ഖാര.
കുറഞ്ഞ ചെലവില്‍ മികച്ച രീതിയില്‍ വിനിമയം ഉറപ്പാക്കാന്‍ ഡിജിറ്റല്‍ രൂപയ്ക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വ്യാഴാഴ്ച മുതലാണ് ഇന്ത്യയില്‍ ഡിജിറ്റല്‍ കറന്‍സി റീട്ടെയ്ല്‍ ഉപഭോക്താക്കളിലേക്ക് എത്തി തുടങ്ങിയത്.
ടോക്കണ്‍ അധിഷ്ഠിത സംവിധാനം വഴി പൂര്‍ണമായും ഡിജിറ്റലായി മൊബൈല്‍ ആപ്പ് ഉപയോഗിച്ച് പണം ഇടപാട് നടത്താന്‍ സാധിക്കും.