ക്രെഡിറ്റ് കാര്‍ഡ് സേവനങ്ങളുടെ നിരക്ക് നവംബര്‍ മുതല്‍ വര്‍ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. അധിക ചാര്‍ജ് സംബന്ധിച്ച് ബാങ്ക്, ഉപയോക്താക്കള്‍ക്ക് നേരിട്ട് മെയില്‍ അയച്ചു. നവംബര്‍ 15 മുതല്‍ ഇഎംഐ ഇടപാടുകള്‍ക്കും റെന്റ് അടവുകള്‍ക്കും കൂടുതല്‍ ചാര്‍ജ് ഈടാക്കുമെന്ന് ഉപയോക്താക്കള്‍ക്ക് അയച്ച മെയിലില്‍ എസ്ബിഐ വ്യക്തമാക്കി. കൂടുതല്‍ വിവരങ്ങള്‍ ഉപയോക്താക്കള്‍ക്ക് വെബ്സൈറ്റില്‍ ലഭ്യമാകും. മെര്‍ച്ചന്റ് ഇഎംഐ ഇടപാടുകള്‍ക്ക് 199 രൂപയാണ് പ്രോസസിങ് ഫീ. റെന്റ് പേയ്മെന്റ് ഇടപാടുകള്‍ക്ക് 99 രൂപ ഈടാക്കും.
അടുത്തിടെ ഐസിഐസിഐ ബാങ്കും സമാന രീതിയില്‍ നിരക്ക് വര്‍ധിപ്പിച്ചിരുന്നു.