വായ്പാനിരക്ക് കുത്തനെ വര്‍ധിപ്പിച്ച് എസ്ബിഐ. ബെഞ്ച്മാര്‍ക്ക് പ്രൈം ലെന്‍ഡിങ് നിരക്കിലും അടിസ്ഥാന നിരക്കിലും 70 ബേസിസ് പോയന്റിന്റെ വര്‍ധനയാണ് വരുത്തിയത്.
ഇതോടെ ബെഞ്ച്മാര്‍ക്ക് പ്രൈം ലെന്‍ഡിങ് നിരക്ക് 14.85 ശതമാനമായി. അടിസ്ഥാനനിരക്ക് രണ്ടക്കം കടന്ന് 10.10 ശതമാനമായി ഉയര്‍ന്നു.
വായ്പാനിരക്ക് പുതുക്കിയതോടെ, ബെഞ്ച്മാര്‍ക്ക് പ്രൈം ലെന്‍ഡിങ് നിരക്ക് 1996 സെപ്റ്റംബര്‍ ആറ് മുതലുള്ള ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തി.