ബാങ്ക് തട്ടിപ്പുകളിൽ വർധനയെന്ന് റിസർവ് ബാങ്ക്:ആദ്യ ആറു മാസത്തില്‍ 14,483 തട്ടിപ്പ് കേസുകള്‍

0
259

ബാങ്കിംഗ് മേഖലയിലെ തട്ടിപ്പുകളിൽ വർധന. 14,483 തട്ടിപ്പ് കേസുകളാണ് 2022-23 സാമ്പത്തിക വർഷത്തിന്റെ ആദ്യ ആറുമാസത്തിൽ റിപ്പോർട്ട് ചെയ്‌തത്. 2,642 കോടി രൂപയാണ് തട്ടിയെടുത്തത്. മുൻവർഷം ഇതേ കാലയളവിൽ 5,396 കേസുകളിലായി 17,685 കോടി രൂപയാണ് തട്ടിയെടുത്തത്. റിസർവ് ബാങ്കിന്റെ ‘ട്രെൻഡ് ആൻഡ് പ്രോഗ്രസ് ഓഫ് ബാങ്കിംഗ് ഇൻ ഇന്ത്യ 2022-23’ റിപ്പോർട്ടിലാണ് കണക്കുകളുള്ളത്.

ആറു വർഷത്തിനിടയിലെ താഴ്ന്ന നിലയിലാണ് നടപ്പ് സാമ്പത്തിക വർഷം ബാങ്കുകൾ റിപ്പോർട്ട് ചെയ്ത‌ തട്ടിപ്പുകളുടെ മൂല്യം. അതേസമയം 2022-23 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയെ അപേക്ഷിച്ച് 2023-24 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ തട്ടിപ്പുകളുടെ എണ്ണം ഏകദേശം മൂന്നിരട്ടി വർധിച്ചു. ക്രെഡിറ്റ് അല്ലെങ്കിൽ ഇൻറർനെറ്റ് സംബന്ധമായ 12,069 തട്ടിപ്പുകളാണ് റിപ്പോർട്ട് ചെയ്തത്. ഇത്തരം തട്ടിപ്പുകൾ കൂടുന്നത് ബാങ്കിംഗ് മേഖലയിലുള്ള ഉപയോക്താക്കളുടെ വിശ്വാസ്യതയെ ബാധിച്ചതായും റിപ്പോർട്ട് പറയുന്നു.