കേരള ഷോപ്സ് ആന്റ് കൊമഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് തൊഴിലാളിക്ഷേമനിധി പദ്ധതിയിലെ അംഗങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. 2022-23 അദ്ധ്യയന വര്‍ഷം പ്ലസ് വണ്‍ മുതല്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിഗ്രി വരെയും, പ്രൊഫഷണല്‍ കോഴ്സുകള്‍ ഉള്‍പ്പെടെയുള്ള വിവിധ കോഴ്സുകളില്‍ ചേര്‍ന്ന് പഠിക്കുന്ന ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്കാണ് അവസരം. അപേക്ഷ ഫാറം കേരള ഷോപ്സ് ആന്റ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയത്തില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം തൊടുപുഴ പുളിമൂട്ടില്‍ ആര്‍ക്കേഡില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ എക്സിക്യൂട്ടീവ് ഓഫീസില്‍ നവംബര്‍ 30 വരെ സ്വീകരിക്കും. അപേക്ഷ ഫാറങ്ങളും വിശദവിവരങ്ങള്‍ക്കും peedika.kerala.gov.in, ഫോണ്‍ : 04862-229474, 8281120739 .