സെബി ആക്ട് പ്രകാരം അടയ്‌ക്കേണ്ട തുകകളില്‍ കുടിശ്ശിക വരുത്തുന്ന സ്ഥാപനങ്ങളുടെ സ്വത്തുക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കിടുന്ന വിവരദാതാക്കള്‍ക്ക് 20 ലക്ഷം രൂപ വരെ പാരിതോഷികം പ്രഖ്യാപിച്ച് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി).
പണം അടയ്ക്കുന്നതില്‍ വീഴ്ച്ച വരുത്തിയ 512 സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവരുടെ പേരു വിവരങ്ങള്‍, അവര്‍ നല്‍കാനുള്ള തുക എന്നിവ സെബി പ്രസിദ്ധീകരിച്ചിരുന്നു.ഇവരുടെ ആസ്തികള്‍ സംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്നര്‍ക്കാകും പാരിതോഷികം ലഭിക്കുക. രണ്ടു ഘട്ടങ്ങളിലായാകും തുക ലഭിക്കുക.