800 പോയിന്റ് തകർന്ന് സെൻസെക്സ്:നിമിഷ നേരംകൊണ്ട് നിക്ഷേപകർക്ക് നഷ്ടമായത് രണ്ട് ലക്ഷം കോടി

0
123

അടുത്ത കാലത്തെ ഏറ്റവും വലിയ പ്രതിദിന തകർച്ച നേരിട്ട് ഓഹരി വിപണി. സെൻസെക്സ് 800 പോയിന്റിലേറെ താഴ്ന്നു‌. വിപണി ഇടിഞ്ഞതോടെ നിമിഷ നേരംകൊണ്ട് നിക്ഷേപകരുടെ സമ്പത്തിൽനിന്ന് രണ്ട് ലക്ഷം കോടി രൂപ നഷ്ടമായി. ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്‌ത കമ്പനികളുടെ മൊത്തം വിപണിമൂല്യം 1.91 ലക്ഷം കോടി ഇടിഞ്ഞ് 373.04 ലക്ഷം കോടി രൂപയിലെത്തി.


ആഗോള വിപണികളിലെ പ്രതികൂല സാഹചര്യമാണ് സൂചികകളെ നഷ്ടത്തിലാക്കിയത്. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ മൂന്നാം പാദഫലങ്ങൾ പ്രതീക്ഷക്കൊത്ത് ഉയരാതിരുന്നതും വിപണിയെ ബാധിച്ചു. 5.66 ശതമാനം നഷ്ടത്തിലാണ് എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ഓഹരി വില.


ഹിൻഡാൽകോ, ആക്‌സിസ് ബാങ്ക്, ബജാജ് ഓട്ടോ, ടാറ്റ സ്റ്റീൽ, കൊട്ടക് മഹീന്ദ്ര, ഡോ.റെഡ്ഡീസ് ലാബ്, ടാറ്റ മോട്ടോഴ്സ്, ഐസിഐസിഐ ബാങ്ക്, ഐഷർ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികളിലും നഷ്‌ടത്തിലാണ് വ്യാപാരം നടക്കുന്നത്.