70,000 കടന്ന് സെൻസെക്സ്:ചരിത്രത്തിലാദ്യം

0
194

ചരിത്ര നേട്ടത്തിൽ സെൻസെക്സ്. ആദ്യമായി സെൻസെക്സ് സൂചിക 70,000 പിന്നിട്ടു. ബാങ്ക്, ധനകാര്യ സേവനം, ഐടി എന്നീ വിഭാഗങ്ങളിലെ ഓഹരികളിലെ കുതിപ്പാണ് സൂചികയെ എക്കാലത്തെയും ഉയർന്ന നിലവാരത്തിലെത്തിച്ചത്. ശക്തമായ സാമ്പത്തിക സൂചകങ്ങൾ, അസംസ്‌കൃത എണ്ണ വിലയിലെ ഇടിവ്, ആഗോള തലത്തിൽ പലിശ നിരക്കുകൾ കുറയാനുള്ള സാധ്യത, വിദേശ നിക്ഷേപകരുടെ തിരിച്ചുവരവ്, മ്യൂച്വൽ ഫണ്ട് നിക്ഷേപകരിൽനിന്നുള്ള പണവരവ് തുടങ്ങിയ ഘടകങ്ങളാണ് വിപണിയെ ചലിപ്പിച്ചത്.


സെൻസെക്സ് ഓഹരികളിൽ മികച്ച നേട്ടത്തിലുള്ളത് ഇൻഡസിൻഡ് ബാങ്ക്, ടാറ്റ മോട്ടോഴ്സ്, എസ്ബിഐ, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്സിഎൽ ടെക് തുടങ്ങിയ ഓഹരികളാണ്. ഏഷ്യൻ പെയിന്റ്സ്, സൺ ഫാർമ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടൈറ്റൻ, മാരുതി തുടങ്ങിയ ഓഹരികളിൽ നഷ്ടത്തോടെയാണ് വ്യാപാരം നടക്കുന്നത്.