വ്യാപാര ആഴ്ചയുടെ ആദ്യദിനം രാജ്യത്ത് ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. ആഗോള വിപണികളിലെ നഷ്ടവും വിദേശ നിക്ഷേപകരുടെ പിന്മാറ്റവുമാണ് വിപണിയെ പ്രതികൂലമായി ബാധിച്ചത്. സെന്‍സെക്സ് 119 പോയന്റ് താഴ്ന്ന് 57,800ലും നിഫ്റ്റി 34 പോയന്റ് നഷ്ടത്തില്‍ 17,151ലും വ്യാപാരം ആരംഭിച്ചു. എന്നാല്‍, ഉച്ചയോടെ വിപണി വീണ്ടും നേട്ടത്തിലേക്ക് കയറി. സെന്‍സെക്‌സ് 58,401.27 ലും നിഫ്റ്റി 17,311.15ലുമാണ് നിലവില്‍ വ്യാപാരം നടത്തുന്നത്.
അദാനി എന്റര്‍പ്രൈസസ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ബിപിസിഎല്‍, ടാറ്റ സ്റ്റീല്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഹിന്‍ഡാല്‍കോ, എച്ച്ഡിഎഫ്സി, ഒഎന്‍ജിസി, കോള്‍ ഇന്ത്യ തുടങ്ങിയ ഓഹരികളാണ് രാവിലെ നഷ്ടത്തിലായത്.