2022ല്‍ മികച്ച നേട്ടമുണ്ടാക്കിയ രണ്ടാമത്തെ വിപണിയായി സെന്‍സെക്‌സ്

Related Stories

2022ല്‍ നേട്ടമുണ്ടാക്കിയ ഓഹരിവിപണികളില്‍ ഇന്ത്യന്‍ വിപണികള്‍ മുന്‍പന്തിയില്‍. യുക്രെയ്ന്‍ യുദ്ധം, പണപ്പെരുപ്പം, ധനനയങ്ങളിലെ മാറ്റങ്ങള്‍ തുടങ്ങിയവ ഭൂരിഭാഗം വിപണികളെയും പ്രതിസന്ധിയിലാക്കിയ 2022ല്‍ രൂപയില്‍ കണക്കാക്കുമ്പോള്‍ സെന്‍സെക്സ് ഉയര്‍ന്നത് 4.44 ശതമാനം. ഏറ്റവും മികച്ച നേട്ടം നല്‍കിയ ഏഷ്യയിലെ ഒന്നാമത്തെയും ലോകത്തെ രണ്ടാമത്തെയും വിപണിയാണ് സെന്‍സെക്സ്. 4.69 ശതമാനം നേട്ടവുമായി ബ്രസീലാണ് (Brazil Ibovespa) ഒന്നാമത്. ഏഷ്യയില്‍ ജക്കാര്‍ത്ത കേംപോസിറ്റ് ഇന്‍ഡക്സ്, സ്ട്രെയിറ്റ്സ് ടൈംസ് ഇന്‍ഡക്സ് എന്നിവ 4.09 ശതമാനം വളര്‍ച്ച നേടി. നിഫ്റ്റി 50 ഉയര്‍ന്നത് 4.33 ശതമാനത്തോളം ആണ്.

അതേസമയം യുഎസ് ഡോളറില്‍ സെന്‍സെക്സും (-5.92%) നിഫ്റ്റിയും (-4.33 %) ഇടിവാണ് രേഖപ്പെടുത്തിയത്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇക്കാലയളവില്‍ ഇടിഞ്ഞത് 10.18 ശതമാനത്തോളമാണ്. സെന്‍സെക്സില്‍ കോള്‍ ഇന്ത്യ, ഐടിസി, മഹീന്ദ്ര& മഹീന്ദ്ര, യെസ് ബാങ്ക് എന്നിവരാണ് നേട്ടമുണ്ടാക്കിയവരില്‍ മുന്നില്‍ (top gainers). നിഫ്റ്റി50യില്‍ അദാനി എന്റര്‍പ്രൈസസ്, കോള്‍ ഇന്ത്യ, ഐടിസി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എന്‍ടിപിസി എന്നിവരാണ് ടോപ് ഗെയിനേഴ്സ്. ഇക്കാലയളവില്‍ വിദേശ നിക്ഷേപകര്‍ 1.23 ട്രില്യണ്‍ രൂപയുടെ ഓഹരികളാണ് വിറ്റത്. ആഭ്യന്തര നിക്ഷേപകര്‍ 2.73 ട്രില്യണ്‍ രൂപയുടെ ഓഹരികള്‍ വാങ്ങി.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories