തൊഴിലെടുക്കാൻ ആളില്ല:വിദേശ തൊഴിലാളികളെ ആകർഷിച്ച് സിംഗപ്പൂർ

0
438

തൊഴിലാളി ക്ഷാമം നേരിട്ട് സിംഗപ്പൂർ. രാജ്യത്ത് ജനനനിരക്ക് കുറയുന്നതിനാൽ വിദേശ തൊഴിലാളികളെ ആകർഷിക്കാനുള്ള വഴികൾ തേടുകയാണ് സർക്കാർ. തൊഴിൽ ക്ഷാമം നേരിടുന്നതിനാൽ വിദേശ തൊഴിലാളികൾക്കായി വളർന്നുവരുന്ന മേഖലകൾ തുറന്ന് നൽകണമെന്ന് സിംഗപ്പൂർ ഉപപ്രധാനമന്ത്രി ലോറൻസ് വോംഗ് പറഞ്ഞു.

2023ൽ സിംഗപ്പൂരിൻ്റെ മൊത്തം ഫെർട്ടിലിറ്റി നിരക്ക് രാജ്യത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ 0.97 ശതമാനമായി കുറഞ്ഞു. ഇതിനാലാണ് സാമ്പത്തിക വളർച്ച നിലനിർത്തുന്നതിനുള്ള ബദൽ മാർഗങ്ങൾ പരിഗണിക്കാൻ സർക്കാർ നിർബന്ധിതരായത്. നിലവിൽ വിദേശ തൊഴിലാളികളിൽ മൂന്നിൽ രണ്ട് ഭാഗവും വർക്ക് പെർമിറ്റ് ഉടമകളാണെന്നും അവരുടെ സംഭാവനയെ അംഗീകരിക്കുന്നതായും ഉപപ്രധാന മന്ത്രി പറഞ്ഞു.

സിംഗപ്പൂർ ജനതയ്ക്ക് മികച്ച ഭാവി ഉറപ്പാക്കുന്നതിന് സുസ്ഥിരമായ വളർച്ച നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു.  വികസനത്തിനുള്ള വിവിധ പദ്ധതികൾക്കായി 131.4 ബില്യൺ സിംഗപ്പൂർ ഡോളറാണ് ചെലവ് ഇനത്തിൽ പ്രഖ്യാപിച്ചിരിക്കുന്നത്. സുസ്ഥിര വികസനം, അടിസ്ഥാന സൗകര്യ പദ്ധതികൾ തുടങ്ങിയവയിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.