പട്ടികവര്‍ഗ വികസന വകുപ്പ്, പൂനെ ഫിലിം ആൻറ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമായി ചേര്‍ന്ന് പട്ടികവര്‍ഗക്കാര്‍ക്കായി സംഘടിപ്പിക്കുന്ന സ്മാര്‍ട്ട് ഫോണ്‍ ഫിലിം മേക്കിംഗ്, സ്ക്രീന്‍ റൈറ്റിംഗ്, സ്ക്രീന്‍ ആക്റ്റിംഗ്, ഫിലിം അപ്രിസിയേഷന്‍ കോഴ്സുകളില്‍ പങ്കെടുക്കുവാന്‍ താല്പര്യമുളളവരില് നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 18 വയസ്സ് തികഞ്ഞവരും ചലച്ചിത്രമേഖല കരിയറായി മാറ്റാന്‍ താല്‍പര്യമുളളവരുമായിരിക്കണം.
അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത ബിരുദമാണെങ്കിലും അതില്‍ കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയുളളവരെയും പരിഗണിക്കും. ഇംഗ്ലീഷ്/ ഹിന്ദിയിലായിരിക്കും ക്ലാസ്സുകള്‍ സംഘടിപ്പിക്കുന്നത്. ദ്വിഭാഷിയുടെ സേവനം ലഭിക്കുമെങ്കിലും ഇംഗ്ലീഷ്/ഹിന്ദി ഭാഷയില്‍ ക്ലാസ്സുകള്‍ മനസിലാക്കാന്‍ സാധിക്കുന്നവരായിരിക്കണം അപേക്ഷകര്‍. ക്ലാസുകള്‍ റസിഡന്‍ഷ്യല്‍ രീതിയിലായിരിക്കും. യാത്രാബത്തഅനുവദിക്കും.
അപേക്ഷകരുടെ എണ്ണം കൂടുതലാണെങ്കില്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് പ്രതിനിധികള്‍ ഓണ്‍ലൈന്‍ ഇൻറര്‍വ്യൂ നടത്തി അര്‍ഹരായവരെ തെരഞ്ഞെടുക്കും. അപേക്ഷകള്‍ നവംബര്‍ 14 നകം ഡയറക്ടര്‍, പട്ടികവര്‍ഗ വികസന വകുപ്പ്, വികാസ്ഭവന്‍, തിരുവനന്തപുരം എന്ന വിലാസത്തിലോ വകുപ്പിെൻറ വെബ്സൈറ്റിലുളള www.stddonline.in/course_training/
എന്ന ലിങ്ക് മുഖേന ഓണ്‍ലൈനായോ സമര്‍പ്പിക്കാം. ഓണ്‍ലൈനായി അപേക്ഷിക്കുന്നവർ ഹാര്‍ഡ് കോപ്പി അയക്കേണ്ടതില്ല. ക്ലാസുകള്‍ എറണാകുളം ട്രൈബല്‍ കോംപ്ലക്സിലാണ് സംഘടിപ്പിക്കുക. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471-2303229. ഇ-മെയിൽ: keralatribes@gmail.comഫോണ്‍ ഫിലിം മേക്കിംഗ്