ആഗോള സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ കനത്ത തിരിച്ചടിയെന്ന് സൂചിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്. 18.3 ശതമാനത്തോളമാണ് സ്മാര്‍ട്ട് ഫോണ്‍ ഷിപ്‌മെന്റില്‍ കഴിഞ്ഞ പാദത്തില്‍ കുറവ് രേഖപ്പെടുത്തിയത്. 2013ന് ശേഷം ആദ്യമായാണ് സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഇത്രത്തോളം കുറവ് രേഖപ്പെടുത്തുന്നത്. 1.21 ബില്യണ്‍ യൂണിറ്റ് ഫോണുകളുടെ ഷിപ്പ്‌മെന്റാണ് 2022ല്‍ നടന്നത്.
ആപ്പിള്‍ കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനേക്കാള്‍ 14.9 ശതമാനം കുറവ് ഷിപ്‌മെന്റുകളാണ് മൂന്നാം പാദത്തില്‍ നടത്തിയത്. സാംസങ് 15.6 % കുറവു രേഖപ്പെടുത്തി. ഒപ്പോ, വിവോ എന്നീ കമ്പനികളും സമാന തിരിച്ചടി നേരിട്ടു. ഷവോമിക്കാണ് ഷിപ്‌മെന്റില്‍ ഏറ്റവും കുറവുണ്ടായത്, 26.3 ശതമാനം.
ഇപ്പോഴത്തെ നില തുടരാന്‍ സാധ്യതയുള്ളതായും സൂചനയുണ്ട്.