കട്ടപ്പന വില്ലേജ് ഓഫീസ് ഇനി ‘സ്മാര്‍ട്’

0
220

തിരുവനന്തപുരം: കട്ടപ്പന വില്ലേജ് ഓഫീസിനെ ‘സ്മാര്‍ട് വില്ലേജ് ‘ ഓഫീസായി പ്രഖ്യാപിച്ചു കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറങ്ങി. വിവിധ ആവശ്യങ്ങള്‍ക്കായി വില്ലേജ് ഓഫീസില്‍ എത്തുന്നവര്‍ക്ക് ഇതോടനുബന്ധിച്ച് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കും. ആധുനിക സാങ്കേതികവിദ്യയിലൂടെ ഈ ഗവേണന്‍സ്, എം ഗവേണന്‍സ് എന്നിവയുടെ ഫലങ്ങള്‍ പരമാവധി പ്രയോജനപ്പടുത്തിക്കൊണ്ട് വിവിധ തരത്തിലുള്ള സേവനങ്ങള്‍ വേഗത്തില്‍ സുതാര്യമായി ലഭ്യമാക്കും.

ആധുനിക വിവരസാങ്കേതികവിദ്യയിലൂടെ സര്‍ക്കാര്‍ സേവനങ്ങള്‍ വേഗത്തിലും ആയാസരഹിതമായും ജനങ്ങള്‍ക്ക് ലഭ്യമാക്കുന്ന വിധത്തിലാണ് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതുവഴി എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കുംരേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന ലക്ഷ്യം എത്രയും വേഗം സഫലമാകും. മന്ത്രി റോഷി അഗസ്റ്റിന്റെ ആവശ്യപ്രകാരം റവന്യൂമന്ത്രി കെ. രാജന്റെ ഇടപെടലിലൂടെയാണ് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് അനുവദിച്ച് ഉത്തരവായത്.