കുട്ടികള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ നിരോധനം

0
121

അയര്‍ലന്‍ഡിലെ ഗ്രേസ്‌റ്റോണ്‍സ് നഗരത്തിലെ എട്ട് പ്രൈമറി സ്‌കൂളുകള്‍ ചേര്‍ന്നാണ് കുട്ടികള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സെക്കന്‍ഡറി സ്‌കൂളില്‍ എത്തും വരെ കുട്ടികള്‍ക്ക് സ്വന്തമായി ഫോണ്‍ ഉണ്ടാകാന്‍ പാടില്ല എന്ന നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. കുട്ടികളില്‍ ആങ്‌സൈറ്റി പ്രശ്‌നം രൂക്ഷമാകുന്നതും കുട്ടികളിലേക്ക് തെറ്റായ ഉള്ളടക്കങ്ങള്‍ എത്തുന്നതുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
രക്ഷിതാക്കളില്‍ വലിയൊരു വിഭാഗം ഇതിനകം തന്നെ ഫോണ്‍ ഉപയോഗത്തില്‍ നിന്ന് കുട്ടികളെ പിന്തിരിപ്പിക്കുവാനുള്ള സ്‌കൂളുകളുടെ തീരുമാനത്തെ ഇരുകൈയും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. അയര്‍ലന്‍ഡിലെ ഭരണാധികാരികളും സ്‌കൂളുകളുടെ ഈ നീക്കത്തെ സ്വാഗതം ചെയ്തിരിക്കുകയാണ്.