കമ്പനിയുടെ 25ാം വാര്‍ഷികത്തോടനുബന്ധിച്ച് ജീവനക്കാര്‍ക്ക് 30 കോടി രൂപ വീതിച്ച് നല്‍കി വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുകയാണ് ഏരീസ് ഗ്രൂപ്പ് ഉടമയും മലയാളി സംരംഭകനുമായ സോഹന്‍ റോയ്. യുഎഇ, ഷാര്‍ജ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ഏരീസ് ഗ്രൂപ്പ്.
കഴിഞ്ഞ 25 വര്‍ഷക്കാലത്തേക്ക് തിരിഞ്ഞു നോക്കുമ്പോള്‍, ജീവനക്കാര്‍ കാഴ്ചവെച്ച പ്രതിബദ്ധതയ്ക്കും സമര്‍പ്പണത്തിനും അവരോടും അവര്‍ക്ക് പിന്തുണ നല്‍കിയ കുടുംബാംഗങ്ങളോടും കടപ്പെട്ടിരിക്കുന്നുവെന്ന് സോഹന്‍ റോയ് പറഞ്ഞു.
ഒരു സംരംഭകന്‍ മാത്രമല്ല സിനിമാ നിര്‍മാതാവ്, സംവിധായകന്‍ മറൈന്‍ എഞ്ജിനീയര്‍ എന്നീ നിലകളിലും തന്റെ കഴിവു തെളിയിച്ചയാളാണ് സോഹന്‍ റോയ്.
മോഹന്‍ലാലിന്റെ ഉടമസ്ഥതയിലായിരുന്ന വിസ്മയ മാക്‌സ് സ്റ്റുഡിയോ കോംപ്ലക്‌സ് ഏറ്റെടുത്തിരിക്കുന്നതും ഇന്‍ഡിവുഡ് സ്ഥാപകനുമാണ് ഇദ്ദേഹം. മലയാളത്തില്‍ ഇറങ്ങിയ ഡാം 999 എന്ന ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്.
2500 ല്‍പരം ജീവനക്കാരുള്ള കപ്പല്‍ ഡിസൈനിങ് കണ്‍സള്‍ട്ടന്‍സി കമ്പനിയാണ് ഏരിസ് ഗ്രൂപ്പ്.