ദക്ഷിണേന്ത്യയില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ഒയോ

Related Stories

ദക്ഷിണേന്ത്യയില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാനൊരുങ്ങി ഓണ്‍ലൈന്‍ ഹോസ്പിറ്റാലിറ്റി ആപ്പ് ഒയോ.
അറുനൂറോളം ഹോട്ടലുകളും വീടുകളുമായി പുതുതായി സഹകരണത്തിന് പദ്ധതിയിടുകയാണ് ഒയോ. ആഴ്ചയില്‍ 35 ഹോട്ടല്‍ വീതം വര്‍ധിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതിയെന്ന് കഴിഞ്ഞ ദിവസം ഇറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. നിലവില്‍ കര്‍ണാടക, കേരള, തമിഴ്‌നാട്, ആന്ധ്ര പ്രദേശ്, തെലങ്കാന, പുതുച്ചേരി സംസ്ഥാനങ്ങളിലായി 1350 ഇടങ്ങളിലാണ് ഒയോ റൂമുകള്‍ ഉള്ളത്. കൊവിഡാനന്തരം രാജ്യത്ത് വിനോദ സഞ്ചാരമേഖല വീണ്ടും സജീവമായതിനെ തുടര്‍ന്നാണ് ഒയോ പ്രവര്‍ത്തനം വിപുലീകരിക്കാനൊരുങ്ങുന്നത്.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories