ദക്ഷിണ കൊറിയയിൽ പരീക്ഷണാടിസ്ഥാനത്തില്‍ ഡ്രൈവറില്ലാ ബസ് സര്‍വീസ് ആരംഭിച്ചു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആണ് ബസ് നിയന്ത്രിക്കുന്നത്.
42 ഡോട്ട് എന്ന സ്റ്റാര്‍ട്ടപ്പാണ് സാങ്കേതികവിദ്യ വികസിപ്പിച്ചത്.
പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായ് ഈ സാങ്കേതിക വിദ്യ ഇവരിൽ നിന്നും സ്വന്തമാക്കി. ബസ് സ്റ്റോപ്പില്‍ നിര്‍ത്തുന്നതും വാഹനങ്ങള്‍ക്ക് വഴിയൊരുക്കുന്നതും വാതില്‍ തുറന്ന് അടയ്ക്കുന്നതും എല്ലാം വാഹനം തന്നെ.
ആപ്ലിക്കേഷനിലൂടെ സീറ്റ് ബുക്ക് ചെയ്യാനും കഴിയും. ഭാവി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റേതാണെന്നും ഡ്രൈവറില്ലാ വാഹനങ്ങള്‍ വാണിജ്യാടിസ്ഥാനത്തില്‍ വ്യാപകമായി പ്രവര്‍ത്തിക്കുന്ന കാലം വിദൂരമല്ലെന്നും കമ്ബനി അധികൃതര്‍ പറഞ്ഞു.