സ്പൈസസ് ബോര്‍ഡും ഫ്ളിപ്കാര്‍ട്ടും സംയുക്തമായി ഇടുക്കിയില്‍ സുഗന്ധവ്യഞ്ജന കര്‍ഷകര്‍ക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു.
ഡീന്‍ കുര്യാക്കോസ് എംപിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. ഫ്ളിപ്കാര്‍ട്ടുമായുള്ള സഹകരണത്തിലൂടെ സുഗന്ധവ്യഞ്ജന വില്പന വര്‍ധിപ്പിക്കാനാകുമെന്നാണ് വിലയിരുത്തല്‍.
കര്‍ഷകര്‍ക്ക് കൂടുതല്‍ വിപണി ലഭ്യമാക്കാന്‍ ഈ സഹകരണം സഹായിക്കും. കേരളത്തില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന ഇഞ്ചി, വെളുത്തുള്ളി, വാനില, ഏലം, ഗ്രാമ്ബൂ, കറുവപ്പട്ട, കുരുമുളക്, ജാതിക്ക, തേയില, കാപ്പി തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങള്‍ ഫ്ലിപ്കാര്‍ട്ട് മുഖാന്തരം വിറ്റഴിക്കും. കേരളത്തിലെയും തമിഴ്നാട്ടിലെയും വിവിധ എഫ്പിഒകളില്‍ നിന്നുളളവര്‍ പങ്കെടുത്തു.