സുഗന്ധവ്യഞ്ജന സമ്മേളനം ഇന്നും നാളെയും

Related Stories

കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വേള്‍ഡ് സ്പൈസസ് ഓര്‍ഗനൈസേഷന്‍ സംഘടിപ്പിക്കുന്ന പ്രഥമ ദേശീയ സുഗന്ധവ്യഞ്ജന സമ്മേളനം നാഷണല്‍ സ്പൈസ് കോണ്‍ഫറന്‍സ് ഇന്നും നാളെയുമായി മുംബൈയില്‍ നടക്കും. ഭക്ഷ്യ സുരക്ഷാ നിയമങ്ങളിലെ പുതിയ പ്രവണതകള്‍, ഉപഭോക്താവിന്റേയും ആവശ്യങ്ങളുടെയും സ്വഭാവത്തില്‍ വരുന്ന മാറ്റങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. രണ്ടു ലക്ഷത്തോളം കര്‍ഷകരെ പ്രതിനിധീകരിക്കുന്ന കാര്‍ഷിക ഉത്പാദക സംഘടനകളെ സംഘടിപ്പിച്ചുകൊണ്ടുള്ള സമ്മേളനം രാജ്യത്ത് ഇതാദ്യമാണ്. സുഗന്ധ വ്യഞ്ജന ഉത്പാദനമേഖലയില്‍ അവലംബിക്കുന്ന നവീന സാങ്കേതിക വിദ്യകളും സമ്മേളനം ചര്‍ച്ച ചെയ്യും.
ഇന്ത്യന്‍ ഭക്ഷ്യ ഗുണനിലവാര നിയന്ത്രണ സ്ഥാപനങ്ങളായ എഫ്.എസ്.എസ്.എ.ഐ, ഐ.ഐ.എസ്.ആര്‍, നാഷണല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ എന്നിവയുടെ മേധാവികളും ഭക്ഷ്യ ശാസ്ത്രജ്ഞരും സുഗന്ധ വ്യഞ്ജന സ്ഥാപനങ്ങളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും രാജ്യാന്തര സന്നദ്ധ സംഘടനാ നേതാക്കളും പങ്കെടുക്കും.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories